ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയുമായ കാട്ടൂര്‍ സ്വദേശി അസ്മിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : കാട്ടൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുണ്ടയും, നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ അസ്മിനെ (26) കാപ്പ ചുമത്തി തടങ്കലിലാക്കി.

കാട്ടൂർ , ഇരിങ്ങാലക്കുട, അന്തിക്കാട്, മാള, ആളൂർ,വലപ്പാട് തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി 4 വധശ്രമ കേസ്സുകളും, കവര്‍ച്ച, തട്ടികൊണ്ട് പോകല്‍, കഞ്ചാവ് വില്‍പ്പന തുടങ്ങി 14 ഓളം കോസ്സുകളില്‍ പ്രതിയാണ്. കിഴുപ്പിളളിക്കരയില്‍ വെച്ച് ഒരു വധശ്രമക്കേസില്‍ ഉൾപെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലിൽ ആക്കിയത്.


ജനങ്ങളുടെ സ്വത്തിന് ഭീഷണിയും പൊതു സമാധാനത്തിനു ഭംഗം വരുത്തുന്ന തരത്തിൽ ഗുരുതര കൃത്യങ്ങൾ നടത്തി പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ ആണ് പ്രവർത്തനം. 2019 ൽ ടിയാനെ കാട്ടൂർ സ്റ്റേഷൻ റൗഡി ആയി പ്രഖ്യാപിച്ചിരുന്നു.

വധശ്രമ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ ഇരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഐശ്യര്യ ഡോംഗ്രെ ഐ പി എസ്‌ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടര്‍ കൃഷ്ണ തേജാ ഐ എ എസ്‌ ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

കാട്ടൂർ എസ്സ്.എച്ച്. ഒ ജയേഷ് ബാലൻ, എസ് ഐ സിജുകുമാർ, സിവിൽ പോലീസ് ഓഫീസർ ധനേഷ് എന്നിവരാണ് കേസ്സിന്റ നടപടി ക്രമങ്ങൾ ചെയ്ത് വിയ്യൂർ ജയിലിൽ വച്ച് അറസ്റ്റ് രേഖപെടുത്തിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page