മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വാട്ടർ എ ടി എം സ്ഥാപിച്ചു. 1 രൂപക്ക് 1 ലിറ്ററും 5 രൂപക്ക് 5 ലിറ്ററും ശുദ്ധീകരിച്ച വെള്ളം ലഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. 5 ലക്ഷം രൂപയാണ് പദ്ധതി ക്കായി നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്തിലെ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് വാട്ടർ എ ടി എം പ്രവർത്തിക്കുക.
പഞ്ചായത്ത് പരിധിയിൽ ആദ്യമായാണ് വാട്ടർ എ.ടി.എം നിലവിൽ വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി വാട്ടർ എ ടി എം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ്, ആരോഗ്യ കാര്യസമിതി ചെയർമാൻ കെ.യു.വിജയൻ , ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത് , എ എസ് സുനിൽകുമാർ , നിജി വത്സൻ, കെ. വൃന്ദകുമാരി , ശ്രീജിത്ത് പട്ടത്ത് , നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മനീഷ മനീഷ്, റോസ്മി ജയേഷ്. മണി സജയൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വികസന കാര്യ സമിതി ചെയർമാൻ കെ.പി. പ്രശാന്ത് സ്വാഗതവും സെക്രട്ടറി റെജി പോൾ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews