വയോജന സംഗമം നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി. ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും ട്രഷററും ആയ വി.എം ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം കൗൺസിലറും ശാന്തിനികേതൻ സ്കൂളിൻ്റെ ചെയർമാനുമായ പി കെ പ്രസന്നൻ മുഖ്യാതിഥിയായിരുന്നു.

എം ആർ സ്വയംപ്രഭ ടീച്ചർ വയോജന സന്ദേശം നൽകി. കെ എസ് ഇ ബി റിട്ടയേർഡ് സൂപ്രണ്ട് എ നാരായണൻ നായരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ, കുസാറ്റ് റിട്ടയേർഡ് രജിസ്ട്രാർ പി.ആർ ബാലഗോപാലൻ, ജോസ് മഞ്ഞില, ലൈബ്രറി ജോയിൻ്റ് സെക്രട്ടറി പി.കെ അജയഘോഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page