ഇരിങ്ങാലക്കുട : ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെട്രോ ഹെൽത്ത് കെയറുമായി സഹകരിച്ച്കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പിന് തുടക്കമായി. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകൾ അടങ്ങുന്ന ലയൺസ് ക്ലബ് 318 A യിലെ വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിൻ സി ജേക്കബ്ബ് ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ രാജീവ് എം ആർ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ബിജു പൊറുത്തൂർ പ്രമേഹരോഗ പരിശോധനക്കുള്ള ഗ്ലൂക്കോമീറ്റർ കൈമാറി.
സോൺ ചെയർമാൻ അഡ്വ. അഡ്വ ജോൺ നിധിൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡയസ് കാരാത്രക്കാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് സോണി സേവ്യർ നന്ദിയും പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജൂ പാറേക്കാടൻ, നിഖിൽ, പ്രവീൺ തിരുപ്പതി, ടിജോ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive