ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണൽ ഓഫീസിന് കീഴിൽ മുകുന്ദപുരം താലൂക്കിനെ കൂടി ഉൾപ്പെടത്തണമെന്ന് കെ.ആർ.ഡി.എസ്.എ മുകുന്ദപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണൽ ഓഫീസിന് കീഴിൽ മുകുന്ദപുരം താലൂക്കിനെ കൂടി ഉൾപ്പെടുത്തുക എന്ന് കെ.ആർ.ഡി.എസ്.എ മുകുന്ദപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന സമ്മേളനയോഗം കെ.ആർ.ഡി.എ സ്.എ. സംസ്ഥാന സെക്രട്ടറി വി.എച്ച് ബാലമുരളി ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് സജി എം.എ., സെക്രട്ടറി റാണി ഇ.ജി., ട്രഷറർ സവിത പി.സി. എന്നിവരെ തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട ലാൻ്റ് ട്രിബ്യൂണൽ ഓഫീസിനു കീഴിൽ മുകുന്ദപുരം താലൂക്കിനെയും കൂടി ഉൾപ്പെടുത്തുക, കല്ലൂർ, തൃക്കൂർ എന്നീ വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജുകൾ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

continue reading below...

continue reading below..സംഘടന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗം ജി. പ്രസീത അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസി ഡൻ്റ് ആർ. ഹരീഷ്കുമാർ, ജോയിൻ്റ് കൗൺസിൽ മേഖല സെക്രട്ടറി പി. കെ. ഉണ്ണികൃഷ്ണൻ, ജോയിൻ്റ് കൗൺസിൽ സെക്രട്ടേറിയറ്റ് അംഗം എൻ. കെ. ഉണ്ണി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

You cannot copy content of this page