വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന വിപത്തിനെക്കുറിച്ച് വിദ്യാർത്ഥികൾ അവബോധം നൽകി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യക്തികളുടെയും അതുവഴി സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് വിഘാതമാകുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുകയും പുതുതലമുറയെ ബോധവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യം ഉൾക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടിയിൽ 7, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകൾ പിടിച്ച് സ്കൂൾ അങ്കണത്തിൽ അണിനിരന്നു.

സ്കൂൾ പ്രിൻസിപ്പൽ ബിജു ഗീവർഗീസ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ സന്നിഹിതയായിരുന്നു. മനുഷ്യച്ചങ്ങലയും തുടർന്ന് ലഹരി വിരുദ്ധറാലിയും ഉണ്ടായിരുന്നു.

പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തുന്ന ഭയാനകമായ പ്രത്യാഘാതങ്ങൾ സൂചിപ്പിക്കുന്ന സംഘഗാനം, പ്രസംഗം തുടങ്ങിയവയും ഉണ്ടായിരുന്നു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരായ മെറീന, നിഷ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page