അവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി സ്‌കൂൾ ശതാബ്‌ദി നിറവിൽ – ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശവും നടന്നു

അവിട്ടത്തൂർ : അവിട്ടത്തൂർ തിരുകുടുംബ ദൈവാലയ ഇടവകയുടെ കീഴിൽ 1925 ൽ സ്ഥാപിതമായതും 1964 മുതൽ ഹോളി ഫാമിലി സന്യാസിനിസമൂഹ ത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നതുമായ അവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും, ലോഗോ പ്രകാശവും, അദ്ധ്യാപക രക്ഷാകർത്യ പൊതുയോഗവും സംയുക്തമായി സംഘടിപ്പിച്ചു.

ഹോളി ഫാമിലി സന്യാസിനി സമൂഹം മദർ ജനറൽ സി. ഡോ. ആനി കുര്യാക്കോസ് ശതാബ്‌ദി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ചു. കല്ലേറ്റുംകര പാവനാത്മ പ്രൊവിൻസ്,  പ്രൊവിൻഷ്യൽ സി. ഡോ. ട്രീസ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷ വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ജെറ്റ്സി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അവിട്ടത്തൂർ തിരുകുടുംബ ദേവാലയം വികാരി ഫാ. ഡേവിസ് അമ്പുക്കൻ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീഷ്‌ കെ.എസ്‌, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവർ മുഖ്യാതിഥികളായിരുന്നു

ശതാബ്‌ദി ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീഷ്‌ കെ.എസ്‌ നിർവഹിച്ചു. തുടർന്ന് ഉന്നത വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് നടന്നു.

വേളുക്കര ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പർ, ലീന ഉണ്ണികൃഷ്‌ണൻ, 6-ാം വാർഡ് മെമ്പർ ബിബിൻ തുടിയത്ത്, 7-ാം വാർഡ് മെമ്പർ ശ്യാംരാജ്, പി.ടി.എ പ്രസിഡൻ്റ് പ്രസാദ് എൻ.എസ്. ഒ.എസ്.എ. പ്രസിഡൻറ് പാട്രിക് തൊമ്മാന , എസ്.എസ്.ജി. കൺവീനർ കൃഷ്‌ണൻ വി.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് റവ. സി. ജെസീന സ്വാഗതവും, ശതാബ്ദി ആഘോഷകമ്മിറ്റി കൺവീനർ ജോളി ജോസഫ് നന്ദിയും പറഞ്ഞു

ശതാബ്‌ദി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി അദ്ധ്യാപക രക്ഷാകർതൃയോഗം നടന്നു. തുടർന്ന് കോർപ്പറേറ്റ് ഇന്റർനാഷണൽ കൺസൾട്ടൻ്റ് & ട്രെയിനർ ഡോ. ജോബി ജോണൽ നയിച്ച മോട്ടിവേഷൻ ക്ലാസ്സ് നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page