രാജീവ് ഗാന്ധി അനുസ്മരണവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും നടത്തി

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി.



ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്‌സൺ മേരിക്കുട്ടി ജോയ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി, ബ്ലോക്ക് ഭാരവാഹികളായ വിജയൻ ഇളയേടത്ത്, ജോസഫ് ചാക്കോ, അസറുദീൻ കളക്കാട്ട്, എം ആർ ഷാജു, ബെന്നി കണ്ണൂക്കാടൻ, മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് സി എസ്, മുൻ ചെയർപേഴ്‌സൺ ബീവി അബ്‌ദുൾകരീം, മുനിസിപ്പൽ കൗൺസിലർ ജസ്റ്റിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page