കാട്ടൂർ : “വാഴക്കുല ” എന്ന കവിതയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് ചങ്ങമ്പുഴ അനുസ്മരണവും ” വാഴക്കുലയുടെ പുനർവായനയും” നടത്തി. കാട്ടൂർ കലാസദനം- സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാഹിത്യസദസ്സിൻ്റെ ഭാഗമായി കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സാംസ്കാരിക പ്രവർത്തകൻ പി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വി.വി. ശ്രീല മുഖ്യ അതിഥിയായി. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഗീത മേലേഴത്ത് വാഴക്കുലയുടെ ദൃശ്യാവിഷ്കാരം നടത്തി.
മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), വി ആർ ലിഷോയ് ,കെ. ദിനേശ് രാജ , പഴുവിൽ ഗോപിനാഥ്, ചന്ദ്രൻ കാട്ടൂർ, എൻ. സി. വാസു, സുതൻ എടതിരിഞ്ഞി,നൗഷാദ് പാട്ടുകളങ്ങര, ഗീത എസ്സ്. പടിയത്ത്, സുരേഷ് ബാബു കിഴുത്താണി, എം ബി ലതിക, എൻ. എസ്സ്. രാജൻ. ഡോ: ജോൺസൺ ഫ്രാൻസിസ്, അനിലൻ ചരുവിൽ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


