മണപ്പുറം ഫൗണ്ടേഷൻ 50 ഭിന്നശേഷിക്കാർക്ക് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിക്കുന്നു

ഇരിങ്ങാലക്കുട : മണപ്പുറം ഗ്രൂപ്പിൻ്റെ ജീവകാരുണ്യ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ സഹയാത്രയ്ക്ക് സ്നേഹസ്‌പർശമായ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ചലനം സ്വപ്നം കാണുന്ന 50 ഭിന്നശേഷിക്കാർക്ക് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഇലക്ട്രിക് വീൽചെയറുകൾ ഈ വർഷവും സമ്മാനിക്കുന്നു.

മാർച്ച് 12 ചൊവ്വാഴ്ച്ച 3 മണിക്ക് ഇരിങ്ങാലക്കുട എം.സി.പി ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്റരിൽ സംഘടിപ്പിക്കുന്ന ‘കൺവർജൻസ് 2024’ ചടങ്ങിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹിക തുല്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അടിപതറാതെ വിവിധ മേഖലയിൽ മികവ് പുലർത്തിയ സ്ത്രീത്വങ്ങളെ ആദരിച്ച് സധൈര്യം 2024 ആഘോഷിക്കുന്നു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. വീൽചെയറുകളുടെ വിതരണം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ആണ്. ചടങ്ങിന്റെ സമർപ്പണം നടത്തുന്നത് മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂർക്കാരൻ അനുഗ്രഹ പ്രഭാഷണം നടത്തും

ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ, നാട്ടിക എംഎൽഎ സി സി മുകുന്ദൻ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി ജോൺ, കൊടുങ്ങല്ലൂർ എംഎൽഎ സുനിൽകുമാർ, കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ്, ആശിർവാദ് മൈക്രോ ഫിനാൻസ് എംഡി രവീന്ദ്ര ബാബു, മണപ്പുറം റീതി ജ്വല്ലറി എംഡി സുഷുമാൻ നന്ദകുമാർ എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, സി എസ് ആർ ഹെഡ് ശില്പ ത്രേസ്യ സെബാസ്റ്റ്യൻ, സാമൂഹ്യ പ്രവർത്തകൻ സഞ്ജയ് എസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

You cannot copy content of this page