ഇരിങ്ങാലക്കുട : കഴിഞ്ഞ എട്ടു വർഷമായി ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ വേനൽക്കാല അവധി സമയത്ത് സംഗീത ആസ്വാദനത്തിനും സംഗീത അഭ്യസനത്തിനും വേണ്ടി നിരവധി സംഗീത സൗജന്യ സംഗീത വർക്ക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു.
മാർച്ച് 28ന് ആരംഭിക്കുന്ന സംഗീതാമൃതം എന്ന സമ്മർ മ്യൂസിക് വർക്ക് ഷോപ്പിൽ രാവിലെ 9ന് ‘സംഗീതത്തിൽ യോഗ’ എന്ന വിഷയത്തെക്കുറിച്ച് യോഗ അധ്യാപിക ഗായത്രി ദേവി ഡെമോൺസ്ട്രേഷൻ നടത്തുന്നു. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ അജിത്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെ 9:30 മുതൽ “സ്വര സാധന”. ഉച്ചക്ക് 2 മുതൽ സംഗീത സംവിധായകൻ ജയ്സൺ ജെ നായരുടെ നേതൃത്വത്തിൽ ‘ജീവിതത്തിൽ സംഗീതത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
ഏപ്രിൽ 6,7 തീയതികളിൽ രാവിലെ 10 മുതൽ ശ്രീരാമകൃതികളെക്കുറിച്ച് പ്രശസ്ത സംഗീതജ്ഞ ഡോ. മാലിനി ഹരിഹരൻ നയിക്കുന്ന ക്ലാസ്സ്, ഏപ്രിൽ പത്താം തീയതി രാവിലെ 10 മുതൽ 12 വരെ പ്രശസ്ത വീണ വിദ്വാൻ എ അനന്തപത്മനാഭൻ നയിക്കുന്ന ‘വീണ ദി കാലേഡിയോസ്കോപ്പ് ” എന്ന വർക്ക്ക്ഷോപ്പ് നടക്കും എന്ന് വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യ വർമ്മ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 9995834829 നമ്പറിൽ ബന്ധപ്പെടുക. ‘സംഗീതാമൃതം’ സമ്മർ മ്യൂസിക് വർക്ക്ക്ഷോപ്പ് തത്സമയം വീക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com