ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിൽ ഒക്ടോബർ ഒന്നിന് നടക്കുന്ന തിരുനാളിന്‍റെ കൊടികയറി

ആനന്ദപുരം : ആനന്ദപുരം ചെറുപുഷ്പ ദൈവാലയത്തിലെ ഇടവകമധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെയും പരി. കന്യാമറിയത്തിന്‍റെയും വി. സെബ്സ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് കൊടിയേറി. പറപ്പൂക്കര ഫൊറോന വികാരി വൈ. റവ. ഫാ. ജോയ് പെരേപ്പാടൻ കൊടികയറ്റം നിർവഹിച്ചു. സാൻജോ സദൻ ഡയറക്ടർ തോമസ് വിളക്കനാടൻ സഹകാർമികനായിരുന്നു.

പ്രസുദേന്തി വാഴ്ച സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈകിട്ട് നടക്കും. വീടുകളിലേക്കുള്ള അമ്പു എഴുന്നള്ളിപ്പ് ശനിയാഴ്ച രാവിലെ 6 :30ന് കുർബാനയെ തുടർന്ന് ആരംഭിക്കുന്നതാണ്. വൈകിട്ട് 5:30ന് കൂടുതുറക്കൽ ശുശ്രൂഷ ഉണ്ടായിരിക്കും.രാത്രി 10 മണിക്ക് അമ്പ് പള്ളിയിൽ സമാപിക്കുന്നതാണ്.

തിരുനാൾ കുർബാന ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 10:30 മണിക്കും തിരുനാൾ പ്രദക്ഷിണം വൈകിട്ട് 4 മണിക്ക് ആരംഭിച്ച് ഏഴുമണിക്ക് പള്ളിയിൽ സമാപിക്കുന്നതും ആണ്.

ഒക്ടോബർ 8 നു എട്ടാമിട ഊട്ട്തിരുന്നാൾ കുർബാന രാവിലെ 9 മണിക്ക് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നേർച്ച ഊട്ട് ഉണ്ടായിരിക്കും. തിരുനാളിന്‍റെ വിപുലമായ നടത്തിപ്പിന് വി. ഫാ. ആന്റോ കരിപ്പായി, കൈകാരന്മാരായ ജോൺ ഇല്ലിക്കൽ, പൗലോസ് കറുകുറ്റിക്കാരൻ, തോമസ് പുതപ്പറമ്പിൽ എന്നിവർ നേതൃത്വം കൊടുത്തുവരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page