ഇരിങ്ങാലക്കുട : ബാങ്ക് തട്ടിപ്പിനെ തുടർന്ന് യഥാസമയം നിക്ഷേപ തുക തിരിച്ചു ലഭിക്കാത്തതിനാൽ നിരവധി ആളുകളുടെ ജീവനും സ്വസ്ഥതയും നഷ്ടപെട്ട കരുവന്നൂർ കേസിനെ അന്തർധാരയുണ്ടാക്കി മുക്കിക്കളയാമെന്ന കേരളത്തിലെ സിപിഎം-ബിജെപി ശ്രമത്തെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് ടി.സിദ്ധിഖ് എം.എൽ.എ. സഹകരണ കൊള്ളക്കെതിരെ തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നയിക്കുന്ന സഹകരണ സംരക്ഷണ പദയാത്ര കരുവന്നൂർ ബാങ്കിന് മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി എൻ പ്രതാപൻ എം. പി, സനീഷ് കുമാർ എം.എൽ.എ, കോൺഗ്രസ് നേതാക്കളായ പത്മജാ വേണുഗോപാൽ, അനിൽ അക്കര, എം പി വിൻസൻറ്, സുനിൽ അന്തിക്കാട്, എം പി ജാക്സൺ, ഷാജി കോടങ്കണ്ടത്ത്, നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ഡിസിസി സെക്രട്ടറി ആൻഡ് പെരുമ്പിള്ളി, മണ്ഡലം പ്രസിഡൻറ് ബൈജു കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു.
കരുവന്നൂർ ബാങ്കിനു മുന്നിൽ നിന്നും ആരംഭിച്ച പദയാത്ര വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് 5 ന് പടിഞ്ഞാറേക്കോട്ട വഴി കളക്ടറേറ്റിനു മുൻപിൽ സമാപിക്കും. സമാപന ചടങ്ങ് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. ജനങ്ങളുടെ സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന സി.പി.എം നേതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് പദയാത്ര.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews