ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനോടുള്ള നിരന്തര അവഗണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനോടുള്ള നിരന്തര അവഗണ അവസാനിപ്പിക്കണമെന്നും ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനായി ഇരിങ്ങാലക്കുട സ്റ്റേഷനെ പരിഗണിക്കണമെന്നും സി പി ഐ ജില്ലാ സെക്രടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു.

ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കുക, പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

സിപിഐ നേതാവ് കെ.ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് ജയ, ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ, അനിത രാധാകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി: സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O