ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു . മാലിന്യവിമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത സഭ സംഘടിപ്പിച്ചത്.വടക്കുംകര ഗവ.യു.പി.സ്കൂളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് കവിതാ സുരേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചിത്വ മുറപ്പാക്കുന്നതിനായി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച നിർദ്ദേശങ്ങളും പരാതികളും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പഞ്ചായത്ത് വ്യക്തമാക്കി.
സെക്രട്ടറി പി.വി.ഷാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർമാരായ ജൂലി ജോയി, ലാലി വർഗീസ്, വടക്കും കര ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ടി.എസ്.സജീവൻ , ശിവരഞ്ജിനി , ഷാജു ഇ.ഡി. എന്നിവർ സംസാരിച്ചു. സ്റ്റാ. ചെയർമാൻ കത്രീനാ ജോർജ് സ്വാഗതവും ആൻസ മോൾ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews