ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ മുകുന്ദപുരം-ചാലക്കുടി താലൂക്ക് തല വാരാഘോഷ ഉദ്ഘാടനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. ഇരിങ്ങാലക്കുട ആർ എസ് റോഡിലുള്ള എസ് എൻ ഹാളിൽ നടന്ന ചടങ്ങിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു
വാരാഘോഷത്തോടനുബന്ധിച്ച് പൊതു- സ്വകാര്യ- സഹകരണ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് സെമിനാർ നടത്തി. വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാദാനം സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ലളിതാ ചന്ദ്രശേഖരൻ നിർവഹിച്ചു.
വനിതാഫെഡ് സംസ്ഥാന അധ്യക്ഷ കെ ആർ വിജയ, ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ചെയർമാൻ എം പി ജാക്സൺ, കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് കെ പി, കുഴൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വസന്തകുമാർ കെ വി, കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കെ എസ്, ERCMPU ബോർഡ് മെമ്പർ ആൻഡ് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം ഷാജു വി ഒ എന്നിവർ ആശംസകൾ നേർന്നു.
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം ജോസഫ് ചാക്കോ സ്വാഗതവും അസി. രജിസ്ട്രാർ/ സെക്രട്ടറി, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ബ്ലിസൺ സി ഡേവിസ് നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com