വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ‘സംഗീതാമൃതം’ ഏകദിന സംഗീത ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ‘സംഗീതാമൃതം’ എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മൂന്ന് കാലാംശങ്ങളിലായി ഒരുക്കിയ ശില്പശാലയിൽ ‘സംഗീതത്തിൽ യോഗ’ എന്ന വിഷയത്തിൽ സംഗീതവും, അനാദിയായ യോഗയും ചേരുന്ന അപൂർവ്വ സംഗമത്തെക്കുറിച്ച് യോഗ പരിശീലകയായ ഗായത്രി ദേവി പ്രഭാഷണം നടത്തി.

തുടർന്ന് ലളിതമായ രീതിയിൽ സംഗീത ലോകത്തിലേക്ക് ഇളം തലമുറയെ നയിക്കുന്ന തരത്തിൽ സ്വരസാധന എങ്ങനെ പരിശീലിക്കാം എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞൻ അജിത് നമ്പൂതിരി സോദാഹരണ പ്രഭാഷണം നടത്തി.

മൂന്നാമത്തെ കാലാംശത്തിൽ ജീവിതത്തിൽ ‘സംഗീതത്തിന്റെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി ഏറെ സരസമായും സജീവമായും പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് വരവീണയിൽ വച്ച് നടന്ന ഈ ശില്പശാലയിൽ അറുപതിലധികം പേർ പങ്കെടുത്തു.

സംഗീത ശില്പശാലയുടെ അടുത്തഘട്ടമായി ഏപ്രിൽ 6,7 തീയതികളിൽ രാവിലെ 10 മുതൽ ശ്രീരാമ കൃതികളെക്കുറിച്ച് പ്രശസ്ത സംഗീതജ്ഞ ഡോ. മാലിനി ഹരിഹരൻ നയിക്കുന്ന ക്ലാസ്സ്, ഏപ്രിൽ പത്താം തീയതി രാവിലെ 10 മുതൽ 12 വരെ പ്രശസ്ത വീണ വിദ്വാൻ എ അനന്തപത്മനാഭൻ നയിക്കുന്ന ‘വീണ ദി കാലേഡിയോസ്കോപ്പ് ” എന്ന വർക്ക്ക്ഷോപ്പ് നടക്കും എന്ന് വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യ വർമ്മ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 9995834829 നമ്പറിൽ ബന്ധപ്പെടുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page