ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖലയുടെ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖലയുടെ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. മേഖല പ്രസിഡന്റ് ശശി കെ ബി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അനിൽ തൂമ്പയിൽ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി.

ജില്ലാ സെക്രട്ടറി ഷിബു, മേഖല ഇൻചാർജ് ലിജോ ജോസഫ്, മേഖല സെക്രട്ടറി നിഖിൽ കൃഷ്ണ, ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, പ്രസാദ് കളേഴ്സ്, രാധാകൃഷ്ണൻ ദൃശ്യ എന്നിവർ സംസാരിച്ചു. പി.ആർ.ഓ വിനോദ് രാജൻ സ്വാഗതവും ഡേവിസ് അലുക്ക നന്ദിയും പറഞ്ഞു.

തിരിച്ചറിയൽ കാർഡ് വിതരണോൽഘാടന വേളയിൽ കഴിഞ്ഞ ആഴ്ചയിൽ ഇരിങ്ങാലക്കുട ദേവ സൺസ് പെട്രോൾ പമ്പിൽ യുവാവ് പെട്രോൾ ഒഴിച് കത്തിച്ച് ആൽമഹത്യ ചെയ്ത സന്ദർഭത്തിൽ ഉണ്ടാകാമായിരുന്ന വലിയൊരു ദുരന്തം , ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവാക്കിയ ധീരതക്ക് പമ്പ് മാനേജർ ബെന്നി, ജീവനക്കാരൻ അജയൻ എന്നിവരെ AKPA സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൻ ആദരിച്ചു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page