ശ്രീ കൂടൽമാണിക്യം ക്ഷേത്രം നവരാത്രി ആഘോഷം 2024 – കലാപരിപാടികൾ സമർപ്പണം ആയി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് കലാപരിപാടികൾ സമർപ്പണം ആയി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. പങ്കെടുക്കുന്ന പരിപാടിയുടെ വിശദവിവരങ്ങൾ വ്യക്തമായ മേൽവിലാസത്തോട് കൂടി ഫോൺ നമ്പർ സഹിതം ‘അഡ്മിനിസ്‌ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട’ എന്ന വിലാസത്തിൽ തപാൽ മുഖേനയോ contact@Koodalmanikyam.com എന്നതിലേക്ക് മെയിൽ മുഖേനയോ അയക്കാവുന്നതാണ്.

അപേക്ഷകൾ 2024 സെപ്റ്റംബർ 4 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് ദേവസ്വം ഓഫീസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9539220511, 9497561204 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page