പ്രൊഫഷണൽ സുപ്പർ മെഗാ ഹൈ-ടെക് ക്രിസ്‌തുമസ് കരോൾ മത്സരഘോഷയാത്ര 21 ന്

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ ജൂനിയർ സി.എൽ.സി യുടെ സഹകരണത്തോടെ ജെ.പി. ഗ്രൂപ്പ് പ്രൊഫഷണൽ സൂപ്പ ക്രിസ്‌തുമസ് കരോൾ മത്സരഘോഷയാത്ര ഡിസംബർ 21 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ടൗൺ ഹാളിൽ നിന്ന് 5 മണിക്ക് ആരംഭിക്കുന്ന വർണശബളമായ സൂപ്പർ മെഗാ ഹൈ-ടെക് ക്രിസ്‌തുമസ് കരോൾ മത്സരഘോഷയാത്ര മെയിൻ റോഡ്, ഠാണാ വഴി രാത്രി 8 മണിക്ക് കത്തീഡ്രൽ അങ്കണത്തിൽ സമാപിക്കും.




ശനിയാഴ്‌ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാൾ പരിസരത്തു വെച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്ര ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിക്കും. ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരിക്കും തൃശൂർ റൂറൽ എസ്‌പി നവ എസ് വിശിഷ്‌ടാതിഥിയായിരിക്കും വാർഡ് കൗൺസിലർ ഒ.എസ്. അവിനാഷ് ആശംസകളർപ്പിക്കും. ജനറൽ കൺവീനർ ഡേവീസ് പടിഞ്ഞാറക്കാരൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി പി.ജെ ജോയ് ചടങ്ങിന് നന്ദിയും പറയും.



ടൗൺഹാളിൽ നിന്ന് ആരംഭിക്കുന്ന വർണശബളമായ സൂപ്പർ മെഗാ ഹൈ-ടെക് ക്രിസ്‌തുമസ് കരോൾ മത്സരഘോഷയാത്ര മെയിൻ റോഡ്, ഠാണാ വഴി രാത്രി 8 മണിക്ക് കത്തീഡ്രൽ അങ്കണത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നിർവഹിക്കും. ജെ.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ജെ.പി. ബിനോയ് മുഖ്യാതിഥിയായിരിക്കും.



സി.എൽ.സി ജോയിന്റ് ഡയ റക്ട‌ർ ഫാ. ഹാലിറ്റ് തുലാപറമ്പൻ ആമുഖപ്രഭാഷണം നടത്തും. അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ; കത്തീ ഡ്രൽ ട്രസ്റ്റി തിമോസ് പാറേക്കാടൻ, കെ.എൽ.എഫ് നിർമൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്‌ടർ സണ്ണി ഫ്രാൻസിസ് കണ്ടംകുളത്തി, സി.എൽ.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഷോബി കെ. പോൾ എന്നിവർ ആശംസകളർപ്പിക്കും. പ്രൊഫഷണൽ സി.എൽ.സി പ്രസിഡൻ്റ് ഒ.എസ്. ടോമി സ്വാഗതവും സീനിയർ സി. എൽ.സി. പ്രസിഡൻ്റ് കെ.പി. നെൽസൺ നന്ദിയും പറയും.



മത്സരവിജയികൾക്ക് ഒന്നാം സമ്മാനമായി 77,777 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 55,555 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 44,444 രൂപയും ട്രോഫിയും നൽകും. ടാബ്ലോ വിജയിക്ക് 11,111 രൂപയും ട്രോഫിയും നൽകും. പരിപാടികളുടെ വിജയത്തി നായി 501 പേരുടെ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുണ്ട് .


വാർത്ത സമ്മേളനത്തിൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ജോയിന്റ്റ് ഡയറക്ടർ ഫാ. ഹാലിറ്റ് തുലാപറമ്പൻ, പ്രൊഫഷണൽ സി.എൽ.സി പ്രസിഡൻ്റ് ഒ.എസ്. ടോമി, സീനിയർ സി.എൽ.സി പ്രസിഡൻ്റ് കെ പി നെൽസൺ, ജനറൽ കൺവീനർ ഡേവിസ് പടിഞ്ഞാറേക്കാരൻ, ഓർഗനൈസിംഗ് സെക്രട്ടറി പി ജെ ജോയ്, പബ്ലിസിറ്റി ചെയർമാൻ സെബി അക്കരക്കാരൻ, പബ്ലിസിറ്റി കൺവീനർ തോമസ് കോട്ടോളി, കൺവീനർ കെ ടി ഫ്രാൻസിസ് , പബ്ലിസിറ്റി കൺവീനർ വിനു ആന്റണി , ജൂനിയർ സി.എൽ.സി. പ്രസിഡൻ്റ് ആഷ്‌ലിൻ കെ. ജെയ്‌സൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page