ഇരിങ്ങാലക്കുട : ക്രിസ്തുമസിനോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ലേഡീസ് സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന എക്സിബിഷൻ കം സെയിൽ ‘ ഹോളിഡേ ബസാർ’ ഡിസംബർ 1 ന് ആരംഭിക്കും. ഡിസംബർ 1,2 3 ദിവസങ്ങളിലായി നടത്തുന്ന പരിപാടിയിൽ നിന്നും ലഭിക്കുന്ന തുക ‘ഹോം ഫോർ ഹോം ലെസ് എന്ന പദ്ധതി പ്രകാരം ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുമെന്ന് പ്രസ്സ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 4 വർഷങ്ങളായി നടത്തുന്ന എക്സിബിഷനിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും ഭവന നിർമ്മാണo , നിർധനരായ യുവതികൾക്കുള്ള വിവാഹ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.
ഡിസംബർ ഒന്നാം തിയ്യതി കാലത്ത് 9 മണിക്ക് പ്രശസ്ത സിനിമാതാരം ഗായത്രി സുരേഷ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ഫസ്റ്റ് ലേഡി ഡിസ്ട്രിക്റ്റ് Ln. സ്‌റ്റെല്ലാ ടോണി P MJ F, മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ് കുമാർ , മുൻസിപ്പൽ പ്രതിപക്ഷ നേതാവ് K.R. വിജയ, റോണി പോൾ എന്നിവർ സന്നിഹിതരായിരിക്കും.
വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി കൊണ്ടാണ് എക്സിബിഷൻ നടത്തുന്നത്. ഡിസൈനർ ക്ലോത്സ്, റണ്ണിങ് മെറ്റീരിയൽ, ഓട്ടോമൊബൈൽ, ക്രിസ്മസ് ഡെക്കോർസ്, ഹോം ഡെക്കോർസ് തുടങ്ങി 65 ഓളം സ്റ്റാളുകളാണ് എക്സിബിഷനിൽ ഉണ്ടാവുക.
പത്ര സമ്മേളനത്തിൽ ലീന ജെയിംസ് വളപ്പില ,ലയൺ ലേഡി പ്രസിഡണ്ട് റെൻസി ജോൺ നിധിൻ , സെക്രട്ടറി മിഡ്ലി റോയ് , ട്രഷറർ റിങ്കു മനോജ് , പ്രോഗ്രാം ഡയറക്ടർ ഫെനി എബിൻ, റോണി പോൾ , തുഷാര വിജോ , റീമ പ്രകാശൻ എന്നിവർ പങ്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews