ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 3 ന്

ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 3 ന് സംഘടിപ്പിക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ 1962 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ വിദ്യാർത്ഥികളും അധ്യാപകരും സലേഷിൻസും, ജീവനക്കാരും ഒത്തുചേരുന്നു എന്നതാണ് പ്രത്യേകത

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഡി ബി ഡയമണ്ട്സ്’ പാസ്റ്റ് പ്യൂപ്പിള്‍സ് ഡേ എന്ന പേരിൽ ഡിസംബർ 3 ഞായറാഴ്ച വൈകിട്ട് 4 മുതൽ 10 വരെ സംഘടിപ്പിക്കുന്നു. സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗമത്തിൽ 1962 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ വിദ്യാർത്ഥികളും അധ്യാപകരും സലേഷിൻസും, ജീവനക്കാരും ഒത്തുചേരുന്നു എന്നതാണ് പ്രത്യേകത.

പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികളായ ടോവിനോ തോമസ്, അനുപമ പരമേശ്വരൻ തുടങ്ങി മുപ്പതോളം പേരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ സ്കൂളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ശേഖരിച്ച ഫണ്ട് കൈമാറ്റം ചെയ്യുന്ന ചടങ്ങും നടക്കും. കുടുംബ സംഗമം ആയാണ് ചടങ്ങ് ഒരുക്കിയിട്ടുള്ളത്.

സരയൂം സംഘവും അവതരിപ്പിക്കുന്ന നൃത്തം, വിനോദ് വെഞ്ഞാറമൂട്, സിദ്ദിഖ് റോഷൻ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ,പിന്നണി ഗായകർ ഒരുക്കുന്ന ഗാനമേള എന്നിവ ഉൾപ്പെടുന്ന മെഗാ ഷോയും പൂർവ്വ വിദ്യാർത്ഥി സംഗമത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്.

എല്ലാ പൂർവ്വ വിദ്യാർത്ഥികളും സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9846007379 9349001932 9846023309 എന്ന നമ്പറുകളിൽ ബന്ധപ്പെടുക

പത്രസമ്മേളനത്തിൽ റെക്ടർ ഫാ ഇമ്മാനുവൽ വട്ടക്കുന്നേൽ, ഡെലിഗേറ്റ് സന്തോഷ് മണിക്കൊമ്പേയിൽ, ഫാ. മനു പീടികയിൽ, പ്രസിഡന്റ് സിബി പോൾ, സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ സുധീർ ബാബു, ജനറൽ കൺവീനർ പോൾജോസ് തള്ളിയത്ത്, മനീഷ് അരിക്കാട്ട്, സോണി കണ്ടംകുളത്തി, പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ സിവി ഫ്രാൻസിസ്, രതീഷ് ഭരതൻ എന്നിവർ പങ്കെടുത്തു

You cannot copy content of this page