ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങൾ അവസാന ഘട്ടത്തിലേക്ക് : ഡിസംബർ 5 ന് നടക്കുന്ന കുടുംബസംഗമം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്യും, 8 ന് സമാപന സമ്മേളനം, തുടർന്ന് കലാഭവൻ ജോഷിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ

ഇരിങ്ങാലക്കുട : കേരളത്തിലെ ആദ്യ ഡോൺ ബോസ്കോ സ്കൂളായ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 5,8 തീയതികളിൽ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാനുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഡിസംബർ 5 ചൊവാഴ്ച ഡോൺ ബോസ്കോ ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന കുടുംബസംഗമം പൂർവ്വ വിദ്യാർത്ഥിയും നടനുമായ ടോവിനോ തോമസ് ഉദ്ഘാടനം ചെയ്യും. സ്വഭാവ നടിക്കുള്ള 2021ലെ സംസ്ഥാന ഫിലിം അവാർഡ് നേടിയ നടി ശ്രീരേഖ വിശിഷ്ടാതിഥിലായിരിക്കും. റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിക്കും. ഫാ. സന്തോഷ് മണിക്കൊമ്പിൽ, ഫാ. മനു പീടികയിൽ, സെബി മാളിയേക്കൽ, ശിവപ്രസാദ് ശ്രീധരൻ എന്നിവർ സംസാരിക്കും.
പാരെന്റ്സ്, ടീച്ചേഴ്സ്, വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.


ഗാൻഡ്‌ ഫിനാലെയായ ഡിസംബർ 8 വെള്ളിയാഴ്ച വൈകിട്ട് 5:30ന് ചേരുന്ന സമാപന ആഘോഷം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും. ഡോൺ ബോസ്കോ സലേഷ്യൻ സഭയുടെ ബംഗളൂരു പ്രവശ്യയുടെ പ്രൊവിൻഷ്യൽ റവ. ഡോ. ജോസ് കോയിക്കൽ എസ്‌ഡിബി അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തും.


ജില്ല റൂറൽ എസ്പി ഡോ. നവനീത് ശർമ വിശിഷ്ടഅതിഥിയായിരിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്‌കുമാർ, വാർഡ് കൗൺസിലർ മേരിക്കുട്ടി ജോയ് എന്നിവർ ആശംസകളർപ്പിക്കും. റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ സ്വാഗതവും ജൂബിലി ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് നന്ദിയും പറയും. തുടർന്ന് കലാഭവൻ ജോഷിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും.


ഫാ. സന്തോഷ് മണിക്കൊമ്പിൽ, ഫാ. മനു പീടികയിൽ, ഫാ. ജോയ്‌സൺ മുളവരിക്കൽ, ഫാ. ജാസിൻ താഴത്തെട്ട്, സെബി മാളിയേക്കൽ, ടെൽസൻ കോട്ടോളി, ശിവപ്രസാദ് ശ്രീധരൻ, സിബി പാൾ അക്കരക്കാരൻ, ലൈസ സെബാസ്റ്റ്യൻ, കൗൺസിലർ പി.ടി. ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page