അറിയിപ്പ് : രാഷ്ട്രപതിയുടെ തൃശ്ശൂർ ജില്ലാ സന്ദർശനത്തോടനുബന്ധിച്ച് നവംബർ 27 വെള്ളിയാഴ്ച തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തൃശ്ശൂർ റൂറൽ പോലീസ് പരിധിയിൽ വരുന്ന NH 544-ൽ പാലിയേക്കര ടോൾ പ്ലാസ മുതൽ കൊരട്ടി പൊങ്ങം വരെയുള്ള ഭാഗത്ത് രാവിലെ 9.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക..
പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:
1. പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന ഗതാഗത നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
2. ദേശീയപാതയുടെ ഇരുവശങ്ങളിലും റോഡരികിലും സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
3. ഗതാഗത നിയന്ത്രണമുള്ള സമയത്ത് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി യാത്രക്കാർ സാധ്യമായിടത്തോളം ബദൽ റോഡുകൾ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
4. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഗതാഗത നിയന്ത്രണത്തെക്കുറിച്ച് മനസ്സിലാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


