ഇരിങ്ങാലക്കുട : “ബദലാവോ സരൂരിഹേ” – ‘മാറ്റം അനിവാര്യം’ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയതലത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ് ഡിസംബർ 1, 2, 3 തീയതികളിൽ നടക്കുന്ന ജയിൽ നിറയ്ക്കൽ സമരമെന്ന് നേതാക്കൾ. രാജ്യത്തെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അവകാശസംരക്ഷണത്തിനും ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിനും സമരം അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു.
സി.പി.ഐ ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം നടക്കുന്ന സമരത്തിന്റെ പ്രചാരണാർഥം ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിലാണ് സമരത്തിന്റെ പ്രാധാന്യം വിശദീകരിച്ചത്. ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമരത്തിൽ കൂടുതൽ പ്രവർത്തകരെ അണിനിരത്താൻ യോഗം ആഹ്വാനം ചെയ്തു.
സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.ജെ. ജോബി യോഗത്തിൽ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെന്റ് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, എ.ഐ.ടി.യു.സി ടൗൺ സെക്രട്ടറി വർദ്ധനൻ പുളിക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


