ഇറ്റാലിയൻ ചിത്രം ” മീ ക്യാപ്റ്റൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 96-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” മീ ക്യാപ്റ്റൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

മികച്ച ഭാവി തേടി ഡാക്കർ എന്ന നഗരത്തിൽ നിന്നും യൂറോപ്പിലേക്ക് ചേക്കേറാൻ രണ്ട് സെനഗലീസ് കൗമാരക്കാർ നടത്തുന്ന ശ്രമങ്ങളാണ് 122 മിനിറ്റുള്ള ചിത്രം പറയുന്നത്.

81- മത് ഗോൾഡൺ ഗ്ലോബ് അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അവാർഡ് ചിത്രം നേടി. വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിൻ്റെ അവസാന റൗണ്ടിലെ അഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ചിത്രം ഇടം നേടിയിട്ടുണ്ട്.

പ്രദർശനം വെള്ളിയാഴ്ച വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page