കെ.എസ്.ഇ.ബി പെറ്റി കോൺട്രാക്ടേഴ്സ് & ലൈൻ വർക്കേഴ്സ് യൂണിയൻ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്ന പെറ്റി കോൺട്രാക്ടർമാരുടെയും ലൈൻ വർക്കേഴ്സിന്റെയും പ്രശ്നങ്ങൾ സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളിൽ നടന്ന ചർച്ചയിൽ ഇതുവരെ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ നവംബര് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഇരിങ്ങാലക്കുട വൈദ്യുതി ഭവനിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കുടിശ്ശികയായ ബിൽ തുക യഥാസമയം നൽകുക, PMU-വിൽ നിന്നും QAC-ലേക്ക് മാറ്റുക എന്നി ആവശ്യങ്ങകൾ ഉന്നയിച്ചതാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള ഇലക്ട്രിസിറ്റി ബോർഡ് പെറ്റി കോൺട്രാക്ടേഴ്സ് ആൻഡ് ലൈൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വൻപറമ്പിൽ, ബെന്നി തണ്ടിയേക്കൽ പ്രജീഷ് അരിമൽ എന്നിവർ സംസാരിച്ചു.

വൈദ്യുതി വകുപ്പിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്ന കരാർ ജോലിയാണ് പ്രധാനമായും കെ.എസ്.ഇ.ബി പെറ്റി കോൺട്രാക്ടേഴ്സ് & ലൈൻ വർക്കേഴ്സ് ചെയ്തുവരുന്നത്. അനിശ്ചിതകാല സമരം ആരംഭിച്ചതിനാൽ ഇത്തരം ജോലികളിൽ തടസം നേരിടും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page