‘മിഴി 2024’ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ‘മിഴി 2024’ സപ്ത ദിനസഹവാസ ക്യാമ്പ് സമാപിച്ചു. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം. ടി വാസുദേവൻ നായർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ആരംഭിച്ച സമാപനസമ്മേളനം പി ടി എ പ്രസിഡൻ്റ് ഭക്തവത്സലൻ വി ഉദ്ഘാടനം ചെയ്യുകയും വൊളൻ്റിയേഴ്സ് തയ്യാറാക്കിയ കയ്യെഴുത്തുമാസിക ‘മിഴി ‘ പ്രകാശനം ചെയ്യുകയും ചെയ്തു.



ഗവ. എൽ പി സ്കൂൾ പിടിഎ പ്രസിഡൻ്റ് അംഗന, ബോയ്സ് സ്ക്കൂൾ പിടിഎ വൈസ് പ്രസിഡൻ്റ് മണി ഇ.എസ്, പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, വൈസ് പ്രിൻസിപ്പാൾ സൂരജ് ശങ്കർ, എൽ പി സ്ക്കൂൾ എച്ച് എം അസീന പി.ബി, പ്രോഗ്രാം ഓഫീസർ ലസീദ എം എ , അദ്ധ്യാപകരായ നിസ കെ എസ് , അനന്തലക്ഷ്മി പി, ബിന്ദു വി.വി, സബീന വി.ഐ. സന്തോഷ് ടി. ബി, സുരേഖ എം.വി., ജയൻ കെ, സജീവ് ബി.പി, വൊളൻ്റിയർ ലീഡർമാരായ അനന്യ, ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



ക്യാമ്പിൽ തദ്ദേശ സ്വയംഭരണവകുപ്പ് – അമൃത് മിഷനുമായി സഹകരിച്ച് ജലം ജീവിതം , ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് സൗഖ്യം സദാ, എക്സൈസ് വകുപ്പുമായി സഹകരിച്ച് സുചിന്തിതം സഭ, ഫയർ& റെസ്ക്യു ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് പ്രാണവേഗം, പാലിയം ഇന്ത്യയുമായി സഹകരിച്ച് ഹൃദയസമേതം, മൈഭാരത് പോർട്ടലിൻ്റെ ഡിജിറ്റൽ ലിറ്ററസി, കൃഷിവകുപ്പുമായി സഹകരിച്ച് ഭൂമിജം, എന്നീ പദ്ധതികളുടെ ഭാഗമായി ദത്ത് ഗ്രാമത്തിൽ വിവിധ ബോധവത്ക്കരണ പരിപാടികളും സിഗ്നേച്ചർ ക്യാംപയിനും സംഘടിപ്പിക്കുകയുണ്ടായി.



കൂടാതെ ഓഫീസ് ഫയൽ, ഹാൻഡ് വാഷ്,പേപ്പർ ബാഗ്, നക്ഷത്രം എന്നിവയുടെ നിർമ്മാണ പരിശീലനവും സുകൃതം പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട അസീസ്സി പ്രോവിഡൻസ് വൃദ്ധസദനം, ഓട്ടിസം പാർക്ക് , എടമുട്ടം പെയിൻ& പാലിയേറ്റീവ് എന്നിവിടങ്ങളിലേക്ക് സന്ദർശനവും നടത്തുകയുണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page