ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റും അമൃത് മിഷനും ചേർന്ന് ” ജലം ജീവിതം” തെരുവുനാടകം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.കെ. അനിൽകുമാർ സന്ദേശം കൈമാറി.
പ്രിൻസിപ്പാൾ ഹേന കെ ആർ, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ രേഖ എം.വി, അധ്യാപകരായ ശ്രീരേഖ കെ.പി, ഷീജ. ജി.ജി. , സിമി സേവ്യർ , ഗ്രീന പി എസ് എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു. കൊടും വരൾച്ചയുടെ നാളുകൾ അതിവിദൂരമല്ലെന്നും ജലത്തിനു വേണ്ടിയുള്ള യുദ്ധങ്ങളാണ് ഇനി നടക്കാൻ പോകുന്ന തെന്നുമുളള ഓർമ്മപ്പെടുത്തലായിരുന്നു ഈ നാടകം . ജലം പാഴാക്കാതിരിക്കാനും മലിനമാക്കാതിരിക്കാനും “ജലസംരക്ഷണ പ്രതിജ്ഞ” ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com