ഇരിങ്ങാലക്കുട : മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ടുദിവസത്തെ മുഴുവൻ പരിപാടികളും മാറ്റിവെച്ച സാഹചര്യത്തിൽ ഡിസംബർ 26 മുതൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ആരംഭിക്കാനിരുന്ന ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ഉത്സവമായ വർണ്ണക്കുടയുടെ ഡിസംബർ 26, 27 ലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. പകരം 28,29,,30 തീയതികളിൽ അയ്യങ്കാവ് മൈതാനത്ത് വർണ്ണക്കുട നടക്കും.
28 ശനിയാഴ്ച രാത്രി 7 മണിക്ക് സിത്താര കൃഷ്ണകുമാർ നയിക്കുന്ന മ്യൂസിക് ബാൻഡ് പ്രൊജക്റ്റ് മലബാറിക്കസ്, വർണ്ണക്കുടയുടെ സമാപന ദിവസമായ ഡിസംബർ 29 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഗൗരി ലക്ഷ്മി നയിക്കുന്ന ഡാൻസ് മ്യൂസിക് ബാൻഡ്, ഡിസംബർ 29 ഞാറാഴ്ച വൈകിട്ട് 7 മണിക്ക് യുവജനങ്ങളുടെ ഹരമായി മാറിയ ആൽമരം മ്യൂസിക് ബാൻഡ്, വർണ്ണക്കുടയുടെ സമാപന ദിവസമായ ഡിസംബർ 30 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സമയ കലാഭവൻ കൊറ്റനല്ലൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും അടങ്ങുന്ന “നല്ലമ്മ” എന്നിവ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com