നാലുപതിറ്റാണ്ടായി പൂട്ടികിടക്കുന്ന കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണം – സർവ്വജന സദസ്സ് സംഘടിപ്പിച്ചു

കല്ലേറ്റുംകര : നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന, നാലുപതിറ്റാണ്ടായി പൂട്ടികിടക്കുന്ന കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണമെന്നും റയിൽവേ പാഴ്സൽ ബുക്കിംഗ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  ലോകതൊഴിലാളി ദിനത്തിൽ സർവ്വജനസദസ്സ് സംഘടിപ്പിച്ചു.

പി സി ഉണ്ണിച്ചെക്കൻ  ഉദ്ഘാടനം ചെയ്തു.  നഷ്ടമായ തൊഴിൽ തിരിച്ചു പിടിക്കാൻ ലോക തൊഴിലാളി ദിനത്തിൽ ഒരു പോരാട്ടത്തിനും കൂടി തുടക്കം കുറിച്ചത് അനിശ്ചിതകാല സമരത്തിന് കൂടുതൽ കരുത്തു പകരുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എവിടെയെങ്കിലും സമരമുണ്ടെങ്കിൽ പറന്നു വരുന്ന ചിലയാളുകൾ ഉണ്ട്. അവർ സമരത്തിന്റെ ഉദ്‌ഘാടനത്തിലൊക്കെ ഉണ്ടാകുമെങ്കിലും പിന്നീട് ആ സമരത്തിന് എന്തു സംഭവിച്ചു എന്നു തിരിഞ്ഞു നോക്കാറില്ല. അവരെ തമാശയായി സമരപക്ഷികൾ എന്നാണ് വിളിക്കാറുള്ളതെന്ന് പി സി ഉണ്ണിച്ചെക്കൻ പറഞ്ഞു.



റെയിൽവേ സ്റ്റേഷൻ സമരത്തിന്റെ ഉത്ഘാടനത്തിൽ താൻ പങ്കെടുത്തിരുന്നു. പക്ഷെ ഈ സമരത്തിൽ ഇതുവരെ അത്തരം സമരപക്ഷികൾ കണ്ടിട്ടില്ലെന്നും നിരന്തരമായ പോരാട്ടത്തിലൂടെ ഓരോ ദിവസവും സമരത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയാണ് സമരസമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷൻ കെആർ ജോജോ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമരനായകൻ വിളയോടി വേണുഗോപാലൻ സമരപ്രഖ്യാപനം നടത്തി. മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ തുടർ സമര പരിപാടികൾ പ്രഖ്യാപിച്ചു. വർഗ്ഗീസ് പന്തല്ലൂക്കാരൻ  സമര അവലോകനം നടത്തി.



സോമൻ ചിറ്റേത്ത്, പിഎ അയഘോഷ്, കെ കെ ബാബു, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലി പറമ്പിൽ, കെ വി സുരേഷ് കൈതയിൽ, ഡോ. സണ്ണി ഫിലിപ്പ്,  ശശി ശാരദാലയം, ജോസ് പി എൽ, ഡോ. മാർട്ടിൻ പി പോൾ, ജോസ് കുഴിവേലി, കെ കെ റോബി കൈനാടത്ത്, ഡേവിസ് ഇടപ്പിള്ളി, ഐ കെ ചന്ദ്രൻ, കുമാരൻ കൊട്ടാരത്തിൽ, കെ പി വിൻസെന്റ്, ബഷീർ കെ ജെ തുടങ്ങിയവർ പ്രസംഗിച്ചു.

കെ എഫ് ജോസ് സ്വാഗതവും സോമൻ ശാരദാലയം നന്ദിയും രേഖപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ വികസന സമിതി, കല്ലേറ്റുംകര റെയിൽവേ സമരസമിതി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, പൗരമുന്നേറ്റം, കർഷകമുന്നേറ്റം, ഗ്രാമസമത എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു  സർവ്വജനസദസ്സ് സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page