ഇരിങ്ങാലക്കുട : കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട “ കെ പി എസ് ടി എ – ടീച്ചേഴ്സ് നെസ്റ്റ് “ എന്ന പേരിൽ നിർമ്മിക്കുന്ന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓഫീസ്കെട്ടിടത്തിന് കെ.പി എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൾ മജീദ് തറക്കല്ലിട്ടു. വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് പ്രവീൺ എം കുമാർ അധ്യക്ഷനായിരുന്നു.
സംസ്ഥാന വൈസ് പ്രസിഡൻറ് സാജു ജോർജ്ജ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജെ ഷാജി, ആൻറോ പി.തട്ടിൽ , തൃശ്ശൂർ റെവന്യു ജില്ല പ്രസിഡന്റ് പി.സി. ശ്രീപത്മനാഭൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ജെ ദാമു, ടി.എസ് സുരേഷ് കുമാർ, ബി.ബിജു, എൻ.പി. രജനി, എം.ആർ ആംസൺ, ഷിജി ശങ്കർ, നിധിൻ ടോണി സി, മെൽവിൻ ഡേവീസ് പി , വി.ഇന്ദുജ, കെ.വി സുശീൽ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..