ഇരിങ്ങാലക്കുട : മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരസേനാനി യുമായിരുന്ന
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു കൊണ്ട് സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ. സി ഓട്ടിസം സെന്ററിലെ കുട്ടികൾ.
വൈക്കം മുഹമ്മദ് ബഷീറിന്റെ 30–ാം ഓർമദിനത്തോടനുബന്ധിച്ച് സെന്ററിൽ ബഷീർ അനുസ്മരണം നടത്തി. കുട്ടികൾ ബഷീറിന്റെ ചിത്രങ്ങൾക്ക് ചായം നൽകി. ബഷീറിന്റെ പുസ്തകങ്ങളുടെ പേരുകൾ എഴുതിയ പ്ലക്കാർഡ് ഉണ്ടാക്കി. കുട്ടികൾ ബഷീറിന്റെ വേഷത്തിൽ എത്തി.
ആര്യൻ, ഈശ്വർകൃഷ്ണ, ആദിത്യൻ, കൃഷ്ണനുണ്ണി, ജോൺപോൾ,മിലിന്ത്, ഗാനശ്യാം, നിവേദിത എന്നീ കുട്ടികളാണ് പങ്കെടുത്തത്. ഓട്ടിസം സെന്ററിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ആതിര രവീന്ദ്രൻ, നിഷ പോൾ , വത്സല സുഗതൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com