ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കത്തീഡ്രൽ വികാരി ഫാദർ.പയസ് ചിറപ്പണത്ത് നിർവ്വഹിച്ചു. റെക്ടർ ഫാദർ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ മേരികുട്ടി ജോയ് മുഖ്യതിഥി ആയിരുന്നു.
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ഫാദർ. സന്തോഷ് മാത്യു, ഐ. സി.എസ്.ഇ. പ്രിൻസിപ്പൽ ഫാദർ. മനു പിടികയിൽ, സിസ്റ്റർ. വി.പി. ഓമന, അഡ്മിനിസ്ട്രേറ്റർ ഫാദർ. ജോയ്സൺ മുളവരിക്കൽ, ഫാദർ. ജോസിൻ താഴേത്തട്ട്, ജൂബിലി കൺവീനർ പോൾ ജോസ് തളിയത്ത്, പി.ടി.എ. പ്രസിഡന്റുമാരായ ശിവപ്രസാദ് ശ്രീധരൻ, ടെൽസൺ കോട്ടോളി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സിബി അക്കരക്കാരൻ, സയമെന്റ് ജൂബിലി സെക്രട്ടറി ലൈസ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ഒന്നാം സമ്മാനം ഹോണ്ട ആക്ടിവ എറിക് ലിൻഡോ അവിട്ടത്തൂർ, രണ്ടാം സമ്മാനം 8gm ഗോൾഡ് കോയിൻ ആമിന ഇബ്രാഹിം ഇരിങ്ങാലക്കുട, മുന്നാം സമ്മാനം മൊബൈൽ ഫോൺ നിഖിൽ വി.എ. എടമുട്ടം എന്നിവർക്ക് ലഭിച്ചു. കൂടാതെ അറുപത് പ്രോൽസാഹന സമ്മാനങ്ങൾ ഇലക്ട്രിക് കെറ്റിലും നറുക്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews