പാറപ്പുറം സാംസ്‌കാരിക കലാനിലയം : ബി.ജെ.പി കാരിയായ 34 -ാം വാർഡ് കൗൺസിലർക്ക് എതിരെയുള്ള കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : നഗരസഭ 34 -ാം വാർഡിൽ പൊറത്തിശ്ശേരി പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന പാറപ്പുറം സാംസ്‌കാരിക കലാനിലയം പദ്ധതി ടെൻഡറിങ്  നടപടിയിലേക്ക് എത്തി നിൽക്കുന്നത് പ്രകാരം അടുത്ത് തന്നെ പണി തുടങ്ങുമെന്നും ഈ കാര്യത്തിൽ നഗരസഭയുടെയോ കൗൺസിലറിന്‍റെയോ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ.

പൊറത്തിശ്ശേരി പാറപ്പുറത്തെ സംസ്കാരിക കലാനിലയം പണിപൂർത്തിയാകാത്തതിൽ വാർഡ് കൗൺസിലർ വിജയകുമാരി അനിലിന്‍റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് പൊറത്തിശ്ശേരി കോൺഗ്രസ് 42-ാം ബൂത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു ചെയർപേഴ്സൺ.

10 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി അനുവദച്ചിട്ടുള്ളത്. പദ്ധതിയുടെ ടെൻഡർ കോൺട്രാക്ടർ ഗ്രിന്റോ ഏറ്റെടുത്തട്ടുണ്ടെന്നും, ആവേശിഷിക്കുന്ന പണികളായ ഫ്ലോർ ടൈലിങ്, പെയിന്റിംഗ്, കോമ്പൗണ്ട് വാൾ, ഗേറ്റ് എന്നീവ എഗ്രിമെന്റ് വെച്ചാൽ ഉടനെ തന്നെ ആരംഭിക്കാമെന്നും ചെയർപേഴ്സൺ പറഞ്ഞു.

ഫണ്ട്‌ അനുവദിക്കേണ്ടതും ലഭ്യമാക്കേണ്ടതും നഗരസഭയാണെന്നും തന്‍റെ ഭാഗത്ത് നിന്നും ഒരനാസ്ഥയും ഇതിൽ ഉണ്ടായിട്ടില്ലെന്നും വാർഡ് കൗൺസിലർ വിജയകുമാരി പറഞ്ഞു. കഴിഞ്ഞ വർഷം പാസ്സായ 4 ലക്ഷം രൂപ കൊണ്ടാണ് തേപ്പുപ്പണികൾ തീർത്തിട്ടുള്ളത് പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് കോൺഗ്രസ്‌ ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ ഉന്നയിക്കുനേതെന്നറിയില്ലെന്നും അവർ പറഞ്ഞു.

പാറപ്പുറത്തെ സാംസ്കാരിക കലാനിലയം പണി പൂർത്തിയാകാത്തത് വാർഡ് കൗൺസിലർ വിജയകുമാരി അനിലൻ്റെ അനാസ്ഥയാണെന്നും, എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും അല്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് 42-ാം ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.

കോൺഗ്രസുകാരിയായ നഗരസഭ ചെയർപേഴ്സന്‍റെ വിശദികരണം വന്നതോടെ ബി.ജെ.പികാരിയായ വാർഡ് കൗൺസിലർക്ക് എതിരെയുള്ള കോൺഗ്രസ് 42-ാം ബൂത്ത് കമ്മിറ്റിയുടെ ആരോപണത്തിന്‍റെ മുനയൊടിഞ്ഞിരിക്കുകയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page