ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച, പൊതു വിദ്യഭ്യാസ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും അമൃത മിഷൻ പദ്ധതിയും സംസ്ഥാന എൻ.എസ്.എസ്സും സംയുക്തമായി നടത്തുന്ന “ജലം ജീവിതം “മെഗാ പദ്ധതിയുടെ ഭാഗമായി ജല സ്രോതസ്സുകളും ജല വിഭവങ്ങളും സംരക്ഷിക്കുക, ദ്രവ മാലിന്യ സംസ്ക്കരണം എന്നീ സന്ദേശങ്ങളുയർത്തികൊണ്ട് ഇരിങ്ങലക്കുട ഗവ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ.എസ്.എസ് വൊളന്റിയർമാർ “തെളിനീരോട്ടം ” പദയാത്ര ഞവരിക്കുളത്തിന്‍റെ സമീപത്തേക്ക് സംഘടിപ്പിച്ചു.
മനുഷ്യചങ്ങല, ജലപ്രതിജ്ഞ, കുളത്തിന്‍റെ പരിസരം ശുചീകരിക്കൽ , പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജനം എന്നിവയും പരിപാടികളുടെ ഭാഗമായി നടന്നു. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ സൂരജ് ശങ്കർ, സുരേഖ , ജയൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive