പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട പരാതികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം മുകുന്ദപുരം താലൂക്ക് ഓഫീസിൽ തുറന്നു – മുന്നൊരുക്കങ്ങൾ വിലയിരുത്താനായി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗം ചേർന്നു

ഇരിങ്ങാലക്കുട : കാലവർഷം തുടങ്ങാൻ പോകുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗം മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ മുകുന്ദപുരം തഹസീൽദാർനാരായണൻ സി അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത്‌ സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ്, കെ.എസ്.ഇ.ബി , ഫോറെസ്റ്റ്, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

മുകുന്ദപുരം താലൂക്ക് ഓഫീസിൽ പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട പരാതികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറന്നതായി താഹസീൽദാർ അറിയിച്ചു. ഫോൺ : 04802825259

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page