വീടിനു മുകളിലേക്ക് സമീപമുള്ള ഉയർന്ന പ്രദേശത്ത്‌ നിന്നും മണ്ണിടിഞ്ഞു വീണു

വെള്ളാനി : കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനി ഈസ്റ്റ് വാർഡ് 14 വടക്കേ കോളനി ഞാറ്റുവെട്ടി വീട്ടിൽ സന്തോഷ് ഭാര്യ സുനിതയുടെ വീടിനു മുകളിലേക്ക് സമീപമുള്ള ഉയർന്ന പ്രദേശത്തുനിന്നും മണ്ണിടിഞ്ഞു വീണു. ചൊവാഴ്ചയായിരുന്നു സംഭവം. മറ്റു അപകടങ്ങൾ ഒന്നും സംഭവിച്ചില്ല.

മഴ തുടരുന്നതിനാല്‍ മുന്‍കരുതലെന്ന നിലക്ക് വീട്ടുകാരെ അടുത്തുള്ള അവരുടെ ബന്ധുവീട്ടിലേക്ക് അധികൃതർ മാറ്റിയിട്ടുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അറിയിച്ചു.

You cannot copy content of this page