കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേലചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട മുനിസിപ്പൽ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷിഭവൻ പരിസരത്ത് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പൽ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷിഭവൻ പരിസരത്ത് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനിഎബിൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപുറത്ത്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേകാടൻ, കൗൺസിലർമാരായ ഷെല്ലി വിൽസൺ, ജസ്റ്റിൻ ജോൺ, മിനി സണ്ണി നെടുമ്പാകാരൻ, അമ്പിളി ജയൻ എന്നിവർ സംസാരിച്ചു.

അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി സ്വാഗതവും കൃഷി അസിസ്റ്റന്റ് എം.എസ്. ഹാരിസ് നന്ദിയും പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത എല്ലാ കർഷകർക്കും പച്ചക്കറി വിത്ത് പാക്കറ്റ്, ഹൈബ്രിഡ് പച്ചക്കറി തൈകൾ സൗജന്യമായി  വിതരണം ചെയ്തു.


You cannot copy content of this page