ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി റീജിയന്‍ 2 കോണ്‍ഫറന്‍സ് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി റീജിയന്‍ 2 കോണ്‍ഫറന്‍സ് ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. റീജിയന്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍ റീജിയന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. റീജിയണിലുള്ള എട്ടു ലയണ്‍സ് ക്ലബ്ബുകളുടെ ഭാരവാഹികള്‍ ഇക്കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തി.

സോണ്‍ ചെയര്‍മാന്‍മാരായ പീതാംബരന്‍ രാരമ്പത്ത്, വി.ആര്‍. പ്രേമന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ വര്‍ഷത്തില്‍ നാനൂറ്റിപത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് അംഗം ജോണ്‍സണ്‍ കോലങ്കണ്ണിയെ ലെജന്‍ഡ് ഓഫ് റീജിയന്‍ പുരസ്‌കാരം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മൊറോലി നല്‍കി ആദരിച്ചു.

continue reading below...

continue reading below..


ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി ഡിസ്ട്രിക്ട് ചീഫ് മെന്ററും കല്ലേറ്റുങ്കര ലയണ്‍സ് ക്ലബ് അംഗവുമായ എ.ആര്‍. രാമകൃഷ്ണന് സേവനമിത്ര പുരസ്‌കാരം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ. ടി.ജെ. തോമാസ് സമ്മാനിച്ചു. ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി റീജിയണിലെ ബെസ്റ്റ് പ്രസിഡണ്ട് അവാര്‍ഡ് വാടനപ്പിള്ളി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി.ബി. സുനില്‍കുമാറിനും, കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഗീത ശിവകുമാറിനും, ബെസ്റ്റ് സെക്രട്ടറി അവാര്‍ഡ് വാടനപ്പിള്ളി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എം.സി. മദനകുമാറിനും, ബെസ്റ്റ് ട്രഷറര്‍ അവാര്‍ഡ് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ട്രഷറര്‍ വി.മണിലാലിനും റീജിയന്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍ സമ്മാനിച്ചു.

മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരായ അഡ്വ. ടി.ജെ. തോമാസ്, ജോര്‍ജ്ജ് മൊറോലി, ഡിസ്ട്രിക്ട് ചീഫ് മെന്റര്‍ എ.ആര്‍. രാമകൃഷ്ണന്‍, ജോണ്‍സണ്‍ കോലങ്കണ്ണി, ഏരിയ ലീഡര്‍ വിന്‍സന്‍ ഇലഞ്ഞിക്കല്‍, റീജിയന്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ഏരിയ ചെയര്‍പേഴ്‌സന്‍ ദിവ്യ ബല്‍റാം, സോണ്‍ ചെയര്‍മാന്‍മാരായ പീതാംബരന്‍ രാരമ്പത്ത്, വി.ആര്‍. പ്രേമന്‍, സതീശന്‍ നീലങ്കാട്ടില്‍, ഷാജു കണ്ടംകുളത്തി, പി.സി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

You cannot copy content of this page