കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കഞ്ഞിക്കിറ്റ് വിതരണവും, ആയുഷ് യോഗക്ലബ് പ്രവർത്തനോദ്ഘാടനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടേയും പൊറത്തിശ്ശേരി ആയുർവേദ ഡിസ്പൻസറിയുടേയും ആഭിമുഖ്യത്തിൽ പ്രിയദർശിനി കമ്മ്യൂണിറ്റിഹാളിൽ കർക്കിടക മാസാചരണം, കഞ്ഞിക്കിറ്റ് വിതരണം, ആയുഷ് യോഗക്ലബ് പ്രവർത്തനം എന്നിവയുടെ ഉദ്ഘാടനം നടന്നു.

നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി. വി. ചാർളി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് കുടുംബശ്രീയുടെ സഹകരണത്തോടെ പൊറത്തിശ്ശേരി ആയുർവേദ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനവും പത്തില വിഭവങ്ങളും ഒരുക്കിയിരുന്നു.


ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി.സി. ഷിബിൻ, വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് കൗൺസിലർമാർ , ആശാ പ്രവർത്തകർ , ഐ സി.ഡി.എസ് മെമ്പർമാർ , ഡിസ്പൻസറി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ആരോഗ്യകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതം പറഞ്ഞു . മെഡിക്കൽ ഓഫീസർ ഡോ. സ്മിത ടി വി. വിഷയാവതരണം നടത്തുകയും ചടങ്ങിൽ നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page