ആനന്ദപുരം : മഹാരാഷ്ട്ര അഹമ്മദാ നഗർ ചിത്രകൂട്ട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സിബിഎസ്ഇ സൗത്ത് സോൺ ജൂഡോ ചാമ്പ്യൻഷിപ്പിൽ ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിന് തകർപ്പൻ വിജയം.
മെഡൽ ജേതാക്കളായ സാമുവൽ ബിജുവിനും ഗൗരി നന്ദയ്ക്കും ടീമംഗങ്ങൾക്കും റെയിൽവേ സ്റ്റേഷനിൽ മാനേജ്മെന്റ് പിടിഎയും ഊഷ്മളമായ വരവേൽപ്പ് നൽകി.
തുടർന്ന് സ്കൂൾ അസംബ്ലിയിൽ വച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപിള്ളി, വാർഡ് മെമ്പർമാരായ നിത അർജുൻ, സുനിൽകുമാർ എന്നിവരും വിജയികളെ അനുമോദിച്ചു. പരിശീലകൻ അജിത്ത് കെ ജെ യെ പ്രത്യേകം അനുമോദിച്ചു.
കായിക അധ്യാപകൻ ലജീഷ്, ഫ്രാൻസിലെ ടീച്ചർ എന്നിവർ ജൂഡോ ടീമിന് കരുത്തും പ്രോത്സാഹനവും നൽകി അവർക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com