ഇരിങ്ങാലക്കുട : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി ഗേൾസ് ഇരിങ്ങാലക്കുട എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു. പ്രമുഖ ഡയറ്റീഷ്യൻ ആൻഡ് ന്യൂട്രിഷനിസ്റ് അനുപമ കെ എസ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.
വളരെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളിലൊന്നായ പട്ടിണിയെ ചെറുത്ത് തോൽപ്പിക്കുന്നതിനും എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന്‍റെ ആവശ്യകതയെ പറ്റിയും ചടങ്ങിൽ ബോധവൽക്കരണം നടത്തി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ധന്യ കെ.ആർ, സീനിയർ അസിസ്റ്റന്റ് ഹേന കെ.ആർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ എ മഞ്ഞളി, ജസീല എം തുടങ്ങിയവർ സംസാരിച്ചു.

▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews