കല്ലേറ്റുംകര : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിൽ പൊതു അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി.എൽ.എസ്.എ തൃശ്ശൂർ & ടി.എൽ.എസ്.സി മുകുന്ദപുരം എന്ന സ്ഥാപനത്തിൻ്റെ റീ കണക്ടിങ് യൂത്ത് പ്രോജക്ടിൻ്റെ ഭാഗമായി ടി.എൽ.എസ്.സി പാനൽ അംഗം അഡ്വ: ഇന്ദു നിധീഷ് കുട്ടികളുമായി അവരറിഞ്ഞിരിക്കേണ്ട പൊതുവായ നിയമങ്ങളെപ്പറ്റി സംവദിച്ചു.
പി എൽ വി മീന എം എ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ഹൈസ്കൂൾ മലയാളം അദ്ധ്യാപിക പ്രീതി മേനാച്ചേരി സ്വാഗതവും എസ് ആർ ജി കൺവീനർ റീനി റാഫേൽ കെ. നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive