തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മാർച്ച് 6, 7 തീയ്യതികളിൽ ഇൻ്റർ നാഷ‌ണൽ കോൺഫറൻസ് ഓൺ സോഷ്യൽ സയൻസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മാർച്ച് 6, 7 തീയ്യതികളിൽ ഇൻ്റർ നാഷ‌ണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. International Conference on Social Sciences (ICSS-II) എന്ന ഈ വർഷത്തെ അക്കാദമിക് കോൺഫറൻസ് കഴിഞ്ഞവർഷം മാർച്ച് 7 & 8 തീയ്യതികളിൽ സംഘടിപ്പിച്ച ICSS-I ൻറെ തുടർച്ചയാണ്.

രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന കോൺഫറൻസിൽ മലാവി, താൻസാനിയ, സാംബിയ, ഘാന, തായ്ലൻ്റ നെതർലാൻ്റ്സ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള പ്രബന്ധങ്ങൾ കൂടാതെ കേരളത്തിൽ നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടാകും.



നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, ഇരിങ്ങാലക്കുട, സെന്റ് തോമസ് കോളേജ്, തൃശ്ശൂർ : DMI-St. Eugene University, Zambia; DMI St. John the Baptist University, Malawi, Central Africia; College of Graduate Study in Management, Khon Kaen University Thailand എന്നീ പ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഇത്തവണത്തെ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രിൻസിപ്പാൾ ഡോ. പോൾ ജോസ് പി, കോമേഴ്‌സ് വകുപ്പ് മേധാവി മിസ്. രേഖ രമേഷ്, മൈക്രോബിയോളജി വകുപ്പ് മേധാവി മുകേഷ് എളമിട്ടത് കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് വകുപ്പ് മേധാവി ജിഷ പി നായർ, ഇംഗ്ലീഷ് വകുപ്പ് മേധാവി ജ്യോതിലക്ഷ്മി ടി എന്നിവർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കോൺഫറൻസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന വെബ്സൈറ്റ് https://tharananellur.com/ സന്ദർശിക്കേണ്ടതാണെന്ന് സംഘടകർ അറിയിച്ചു..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page