
കല്ലേറ്റുംകര : ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയുടെ നിർധന വിദ്യാർത്ഥികൾക്കായി സുരക്ഷിത ഭവനം ഒരുക്കുന്നതിനായി ആരംഭിച്ച സാന്ത്വന ഭവന പദ്ധതിയുടെ 7-ാമത് ഭവനത്തിന് താക്കോൽ കൈമാറി. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ വർഗീസ് പന്തല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.
2012 മുതൽ വിദ്യാലയത്തിൽ തുടർന്ന് വരുന്ന മാതൃക പദ്ധതിയായ ‘സാന്ത്വന ഭവന പദ്ധതി’ പ്രകാരം നിർധനരായ 6 വിദ്യാർത്ഥികൾക്ക് ഇതിനോടകം സുരക്ഷിത ഭവനങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. 7-ാം സാന്ത്വന ഭവനം ഒരുക്കി നൽകിയത് വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സിലേയും ആറാം ക്ലാസ്സിലേയും കുട്ടികൾക്കാണ് .
2024 എസ് എസ് എൽ സിയിൽ യിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കു ജോൺസൺ പന്തല്ലൂക്കാരൻ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട ഡി ഇ ഒ ഷൈല ടി വിതരണം ചെയ്തു. യുവ സിനി ആർട്ടിസ്റ്റ് ഗബ്രി ജോസ് മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്ക് മോട്ടിവേഷൻ നല്കിക്കൊണ്ടുള്ള അദ്ദേഹത്തിൻ്റെ സന്ദേശം ഉണർവേകി, ഒപ്പം അടുത്ത സാന്ത്വന ഭവനത്തിന് തൻ്റെ ഒരു വിഹിതം സ്പോൺസർ ചെയ്തു കൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.
വാർഡ് മെമ്പർ ഓമന ജോർജ് നിർമാണ പ്രവർത്തനങ്ങളുടെ കോൺട്രാക്ടർ അജിഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ ഹമീദ് എ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തിയ യോഗത്തിൽ കല്ലേറ്റുംകര ജുമാമസ്ജിദ് ചീഫ് ഇമാം ശ്രീ കുഞ്ഞു മുഹമ്മദ് മളാഹിരി, ഇരിങ്ങാടപ്പിള്ളി മന അംഗം രാജ് കുമാർ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ മന ജോർജ്,പി ടി എ പ്രസിഡൻ്റ് കെ എ ജോൺസൺ, എസ് എസ് എൽ സി ഫുൾ A + വിജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ജോൺസൺ പന്തല്ലൂക്കാരൻ, 7-ാം സാന്ത്വന ഭവനം മുഖ്യ സ്പോൺസർ നെൽസൺ മാവേലി, നിർമാണ കമ്മിറ്റി കൺവീനർ വിൻസെൻ്റ് തണ്ട്യേയ്ക്കൽ , അഭ്യുദയ കാംക്ഷിയും പഞ്ഞപ്പിള്ളിയുടെ പ്രാദേശിക സാമൂഹ്യ നേതാവുമായ സുനിൽ പി എസ്, സ്റ്റാഫ് സെക്രട്ടറി എം എ ഷൈന, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സാന്ത്വന ഭവനം പദ്ധതി കൺവീനർ റീനി റാഫേൽ കെ നന്ദി പറഞ്ഞു.



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive