ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവനിൽ കാർഷിക ഉൽപന്നങ്ങളുടെ വിപണനങ്ങളുടെ ഭാഗമായി കുംഭവിത്ത്മേള നടത്തി. ഇരിങ്ങാലക്കുട കാർഷിക വിപണന കേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടത്തിയ മേള ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റികാടൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനിഎബിൻവെള്ളാനികാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എസ്. മിനി ആശംസകൾ നേർന്നു കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത്ത്കുമാർ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി നന്ദിയും പറഞ്ഞു.
കാർഷികസേവന കേന്ദ്രം ഫെസിലിറേറ്റർ അനിത ശശീധരൻ, പ്രസിഡണ്ട് എം.വി. വിനോദ്, ജയചന്ദ്രൻ, സുമ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive