പടിയൂർ : പടിയൂർ പഞ്ചായത്തിലെ കമ്മട്ടിത്തോട് അടച്ചതോടെ ഞാറു നട്ട് ദിവസങ്ങൾ മാത്രമുള്ള പോത്താനി കിഴക്കേപ്പാടം നെല്ലുത്‌പാദക സമൂഹത്തിന്റെയും കുട്ടാടൻ കർഷകസമിതിയുടെ കീഴിലുള്ള പാടശേഖരങ്ങളും സമീപത്തെ വീടുകളും വെള്ളക്കെട്ടിലായി. 150 ഏക്കർ പോത്താനി പാടശേഖരവും 100 ഏക്കർ വരുന്ന കുട്ടാടൻ പാടശേഖരവും പഞ്ചായത്തിലെ മുന്ന്, നാല് വാർഡുകളിലെ വീടുകളുമാണ് വെള്ളക്കെട്ടിലായിരിക്കുന്നത്.

എടതിരിഞ്ഞി കോൾപ്പാടം കർഷകരുടെ സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമായാണ് അനുമതിയില്ലാതെ 12 അടിയോളം വീതിയിലുള്ള, പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കമ്മട്ടിത്തോട് ചീപ്പുകൾ വെച്ച് അടച്ചതെന്ന് കർഷകർ ആരോപിച്ചു. തുലാവർഷക്കാലത്ത് സ്വാഭാവിക തോടുകൾ അടച്ചുകെട്ടാൻ പാടില്ലെന്നിരിക്കെയാണ് തങ്ങളുടെ കൃഷി നശിക്കുമെന്നു പറഞ്ഞ് അവർ തോട് അടച്ചത് എന്ന് പോത്താനി കിഴക്കേപ്പാടം നെല്ലുത്‌പാദക സമൂഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കൃഷി ആരംഭം മുതൽ ചീപ്പ് തുറന്നുവെക്കാനും പോത്താനി ഭാഗത്ത് വെള്ളക്ഷാമം വരുന്ന സാഹചര്യത്തിൽ അതടയ്ക്കാനും ആഗസ്റ്റ് 21-ന് പടിയൂർ ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
തോട് തുറന്നുതരാൻ ആവശ്യപ്പെട്ട് പടിയൂർ പഞ്ചായത്ത്, പടിയൂർ കൃഷിഭവൻ, കാട്ടൂർ പോലീസ്, ജില്ലാ കളക്ടർ, സബ് കളക്ടർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്. കാലങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്നിരുന്ന 15 ഏക്കറോളം സ്ഥലത്ത് കഴിഞ്ഞ വാരമാണ് ആഘോഷമായി കൊരുമ്പിശ്ശേരി കുട്ടാടൻ കർഷകസമിതി കൃഷിയിറക്കിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

