ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വാഴകൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 29 ൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൊരുമ്പിശ്ശേരി റസിഡൻഷ്യൽ അസോസിയേഷനിൽപ്പെട്ട തറയിൽ ഷാജി എന്നയാളുടെ കൃഷിയിടത്തിൽ വാഴകൃഷി അരംഭിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.വി.ചാർലി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ നടീൽ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ വികസനകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ ഫെനിഎബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ അമ്പിളിജയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.മിനി, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി, കൃഷി അസിസ്റ്റന്റ് എം.എസ്. ഹാരീസ്, കൊരുമ്പിശ്ശേരി റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ടി.എം.രാംദാസ്, വൈസ് പ്രസിഡണ്ട് രാജീവ്, ജോയിന്റ് സെക്രട്ടറി എ.സി. സുരേഷ്, ഖജാൻജി ഗിരിജ ഗോകുൽദാസ്, കക്കര സുകുമാരൻനായർ, ഇ.എം.പ്രസന്നൻ, ഇ.എം. പ്രവീൻ, രമാഭായ്രാംദാസ്, വനജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page