മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പൻ്റെ തിരുനാൾ സെപ്റ്റംബർ 13,14,15 തീയതികളിൽ, കൊടിയേറ്റം 5 ന്

മാപ്രാണം : രൂപത തീർത്ഥാടന കേന്ദ്രവും ചരിത്രപ്രസിദ്ധവുമായ മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പൻ്റെ തിരുനാൾ സെപ്റ്റംബർ 13,14,15 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും. സെപ്റ്റംബർ മൂന്നാം തീയതി ഉച്ചയ്ക്ക് 4 മണിക്ക് വികാരി ഫ .ജോയ് കടമ്പാട്ടിന്‍റെ നേതൃത്വത്തിൽ കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം തേസ്യയുടെ കബറിടത്തിൽ നിന്നും അലങ്കരിച്ച വാഹനത്തിൽ പതാക പ്രയാണം ആരംഭിച്ച് വൈകീട്ട് ആറ് മണിക്ക് മാപ്രാണം തീർത്ഥാടന ദൈവാലയത്തിൽ എത്തിച്ചേരും.

സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ഏഴുമണിക്ക് തിരുന്നാളിന് ആരംഭം കുറിച്ചുള്ള കൊടിയേറ്റം തീർത്ഥാടന ദൈവാലയത്തിന്‍റെ വികാരിയും റെക്ടറുമായ ജോയ് കടമ്പാട്ട് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ആറുമണിക്ക് നവനാൾ കുർബാനയും 7 15ന് വിശുദ്ധ കുർബാനയും ഉച്ചതിരിഞ്ഞ് 5 30ന് സെൻറ് ജോൺ കപ്പേളയിൽ വിശുദ്ധ കുരിശിന്‍റെ നൊവേന, ലദീഞ്ഞ്, സന്ദേശം, നവനാൾ ആചരണം സെപ്റ്റംബർ 13 വരെ നടത്തപ്പെടുന്നു.

തിരുനാൾ ദിവസമായ സെപ്റ്റംബർ 14ന് രാവിലെ 6 30 നും 7 30നും ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബാനയും ഉച്ചകഴിഞ്ഞ് നാലുമണിക്ക് തിരുനാൾ പ്രദക്ഷിണവും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുരിശിന്‍റെ തിരുശേഷിപ്പ് ചുംബിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. തുടർന്ന് വർണ്ണമഴയും നടക്കും.

സെപ്റ്റംബർ പതിനഞ്ചാം തീയതി വിശുദ്ധ റോസ് പുണ്യവതിയുടെ തിരുനാളിൽ വൈകിട്ട് പ്രദക്ഷിണം തുടർന്ന് പള്ളി മൈതാനത്ത് ചൊവ്വല്ലൂർ മോഹൻ നേതൃത്വം നൽകുന്ന 101 കലാകാരന്മാരെ അണിനിരത്തി മേള വിസ്മയം ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു മേള വിസ്മയം ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 21 തീയതി എട്ടാമിടവും നേർച്ചയൂട്ടും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വികാരി റെക്ടർ ഫാ. ജോയ് കടമ്പാട്ട്, അസിസ്റ്റൻറ് വികാരി ഫ. ജിനേഷ് തെക്കനിയത്ത്, ട്രസ്റ്റ് ജനറൽ കൺവീനർ ജോൺ പള്ളിത്തറ, ജോയിൻറ് ജനറൽ കൺവീനർ വിൻസെന്റ് നെല്ലേപ്പിള്ളി, അനൂപ് അറക്കൽ, പബ്ലിസിറ്റി കൺവീനർ ബിജു തെക്കേത്തല, പബ്ലിസിറ്റി ജോയിൻറ് കൺവീനർ തോമസ് കോപ്പുള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page